Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലോക'യെ വീഴ്ത്താൻ 'ബെത്‌ലഹേം'; മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമാകാനൊരുങ്ങി നിവിൻ പോളി ചിത്രം

text_fields
bookmark_border
ലോകയെ വീഴ്ത്താൻ ബെത്‌ലഹേം; മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമാകാനൊരുങ്ങി നിവിൻ പോളി ചിത്രം
cancel

തിയേറ്ററുകളിൽ തരംഗമായി മാറിയ നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' നാലാം വാരത്തിലും ബോക്സ് ഓഫീസ് വേട്ട തുടർന്നു കൊണ്ടിരിക്കുകയാണ്. പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയിട്ടും വലിയ ജനപങ്കാളിത്തത്തോടെ മുന്നേറുന്ന ചിത്രം 22-ാം ദിനത്തിൽ (നാലാം വെള്ളിയാഴ്ച) ഇന്ത്യയിൽ നിന്ന് 2.50 കോടി രൂപ നെറ്റ് കളക്ഷൻ നേടി. വ്യാഴാഴ്ചത്തെ കളക്ഷനേക്കാൾ 8.7 ശതമാനം വർധനവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 137.95 കോടി രൂപയിലെത്തി. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 161.10 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

ഓവർസീസ് മാർക്കറ്റിലും ശക്തമായ മുന്നേറ്റം തുടരുന്ന ചിത്രം 22-ാം ദിനത്തിൽ മാത്രം വിദേശത്തുനിന്ന് 1.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. ഇതോടെ ചിത്രത്തിന്റെ ആകെ ഓവർസീസ് കളക്ഷൻ 131.75 കോടി രൂപയായി. നിലവിൽ 292.85 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. അഭിമാനകരമായ 300 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ഇനി വെറും 7.15 കോടി രൂപ കൂടി മാത്രമാണ് ചിത്രത്തിന് ആവശ്യമുള്ളത്.

അടുത്തിടെ ഇറങ്ങിയ 'വാഴ 2' എന്ന ചിത്രത്തിന്റെ കേരളത്തിലെ ഉയർന്ന കളക്ഷൻ റെക്കോർഡായ 129.5 കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ ബെത്‌ലഹേം മറികടന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ റിക്കാർഡ് സ്വന്തമാക്കിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ (ഏകദേശം 302-304 കോടി രൂപ) റിക്കാർഡ് മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തുവാൻ ഇനി ഏതാനും കോടികളുടെ ദൂരം മാത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നുള്ളത്. നിലവിലെ കുതിപ്പ് തുടരുകയാണെങ്കിൽ ആഗോള ബോക്സ് ഓഫീസിലും ഒന്നാമതെത്താൻ ചിത്രത്തിന് സാധിക്കും.

22-ാം ദിനത്തിൽ 1,420 ഷോകളിൽ നിന്നായി 35.7 ശതമാനം ഒക്യുപ്പൻസിയാണ് ചിത്രം രേഖപ്പെടുത്തിയത്. ഇതിൽ മലയാളം പതിപ്പ് മാത്രം 1,289 ഷോകളിൽ നിന്ന് 2.35 കോടി രൂപ നേടി. നൈറ്റ് ഷോകളിൽ 56.67 ശതമാനം ഒക്യുപ്പൻസി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ് പതിപ്പ് 7 ലക്ഷവും തെലുങ്ക് പതിപ്പ് 8 ലക്ഷവും കളക്റ്റ് ചെയ്തു. സംസ്ഥാന അടിസ്ഥാനത്തിൽ 22-ാം ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 2.50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി.

കർണാടകയിൽ നിന്ന് 17 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 13 ലക്ഷവും ആന്ധ്ര/തെലങ്കാന മേഖലകളിൽ നിന്ന് 8 ലക്ഷം രൂപയുമാണ് ചിത്രം നേടിയത്. മറ്റുള്ള പ്രമുഖ മലയാള സിനിമകളെ പിന്നിലാക്കി എക്കാലത്തെയും മികച്ച രണ്ടാമത്തെ ആഗോള കളക്ഷൻ റിക്കാർഡ് സ്വന്തമാക്കിയ ചിത്രം, നിലവിലുള്ള റണ്ണിൽ തന്നെ ബോക്സ് ഓഫീസിൽ ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bethlehem Kudumba Unit Box Office Collection Update
Next Story