Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫുൾ ചാർജിൽ ബത്‍ലഹേം...

ഫുൾ ചാർജിൽ ബത്‍ലഹേം കുടുംബ യൂണിറ്റ് ട്രെയിലർ; ഓണം തൂക്കാൻ ഗിരീഷ് എഡി- നിവിൻ മാജിക്ക്

text_fields
bookmark_border
https://www.madhyamam.com/tags/trailer
cancel

സന്തർഭങ്ങളുമായി യോജിച്ചു പോകുന്ന നർമ രംഗങ്ങൾ, സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന നിവിൻ പോളി മാജിക്, പുതുമ നിറഞ്ഞ കഥാഗതി, മൊത്തത്തിൽ ഒരസ്സൽ ഗിരീഷ് എഡി പടം, അതാണ് ബത്‍ലഹേം കുടുംബ യൂണിറ്റ് ട്രെയിലറിലൂടെ കാണാൻ സാധിക്കുക. ഓണം നിവിനും പിള്ളേരും തൂക്കുമെന്ന കാര്യം ട്രെയിലർ ഏറെക്കുറേ ഉറപ്പുനൽകുന്നുണ്ട്. ആഗസ്റ്റ് 21ന് വേൾഡ് വൈഡായി ചിത്രം തിയേറ്ററുകളിലെത്തും. ചിരിയും റൊമാൻസും നിറഞ്ഞ ഒരു നാടൻ നിവിൻ പടമായിരിക്കും ബത്‍ലഹേം കുടുംബ യൂണിറ്റ്. മൂന്ന് മിനിറ്റ് നീളുന്ന ട്രെയിലറിൽ നിവിനൊപ്പം മമിതയും സംഗീത് പ്രതാപും ബിന്ദു പണിക്കരും ശ്രിന്ദയുമുൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്.

ഒറു കംപ്ലീറ്റ് ഓണം പാക്കേജായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ, ആഷ്ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും എത്തുന്നത്. ഗ്രാമീണത നിറഞ്ഞതാണ് സിനിമയുടെ കഥാഗതി. കുടുംബപ്രേക്ഷകരെയും യുവാക്കളെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്നതാണ് സിനിമയുടെ ട്രെയിലർ.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ സിനിമയാണിത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു, എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയനായ സംവിധായകനാണ് ഗിരീഷ് എഡി. അജ്മൽ സാബുവാണ് ഛായാഗ്രഹണം നിർവഹിച്ചത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മറ്റെല്ലാ ഗിരിഷ് എഡി ചിത്രങ്ങളെയും പോലെ ഒരു ഫ്രഷ്നസ് ബത്‍ലഹേം കുടുംബ യൂണിറ്റിന്‍റെ ട്രെയിലറിലുടനീളമുണ്ട്. ഒളിപ്പിച്ചു വച്ച സർപ്രൈസുകളും നിറഞ്ഞു നിൽക്കുന്ന കോമഡി രംഗങ്ങളും റൊമാൻസുമെല്ലാം ഇനി തിയേറ്ററിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nivin PaulyTrailerMovie NewsGirish AD
News Summary - Bethlehem Family Unit Trailer, Onam, Girish AD-Nivin,
Next Story