Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഓണം' തൂക്കി നിവിൻ പോളിയും മമിതയും; ബെത്‌ലഹേം കുടുംബ യൂണിറ്റ് പ്രേക്ഷക മനസ്സുകളിലേക്ക്...

text_fields
bookmark_border
ഓണം തൂക്കി നിവിൻ പോളിയും മമിതയും; ബെത്‌ലഹേം കുടുംബ യൂണിറ്റ് പ്രേക്ഷക മനസ്സുകളിലേക്ക്...
cancel

മലയാള സിനിമയിൽ അടുത്തകാലത്തിറങ്ങിയ ഏറ്റവും മനോഹരവും ഹൃദ്യവുമായ പ്രണയകഥകളിൽ ഒന്നാണ് നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. വലിയ പ്രായവ്യത്യാസമുള്ള ജോഡികളെ കേന്ദ്രീകരിച്ച് മലയാളത്തിൽ ഇതിനുമുമ്പ് വന്നിട്ടുള്ള പല ചിത്രങ്ങളും പലപ്പോഴും അരോചകമായതോ പുരുഷാധിപത്യ ചിന്താഗതികളെ പ്രീതിപ്പെടുത്തുന്നതോ ആയിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത് എന്നത് പൊതുവായ ഒരു അഭിപ്രായമാണ്.

എന്നാൽ 'പ്രേമലു' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും തിരക്കഥാകൃത്ത് കിരൺ ജോസഫും വീണ്ടും ഒന്നിച്ച ഈ സിനിമ ആ പതിവുകളെ പൂർണമായും ഇല്ലാതാക്കു എന്നാണ് പ്രേക്ഷക അഭിപ്രായം. പ്രായവ്യത്യാസമുള്ള പ്രണയത്തെ തികഞ്ഞ പക്വതയോടും ലളിതമായ നർമ്മത്തോടും കൂടി സമീപിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.

ചിത്രത്തിൽ ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്‌ലി ആയി മമിത ബൈജുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രായവ്യത്യാസം എന്ന ഘടകത്തെ ഒളിച്ചുവെക്കാതെ എന്നാൽ അതിന്റെ പേരിൽ കഥാപാത്രങ്ങളെ അരോചകമായി ചിത്രീകരിക്കാതെ വളരെ സ്വാഭാവികമായാണ് സിനിമ മുന്നോട്ട് പോകുന്നത്.

ജസ്റ്റിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള വിവാഹ സമ്മർദ്ദങ്ങളും ആഷ്‌ലിയുടെ അമ്മയുടെയും അമ്മാവനായ അലക്സിന്റെയും ഇടപെടലുകളും കഥയെ കൂടുതൽ സജീവമാക്കുന്നു. ചെറിയ നർമ മുഹൂർത്തങ്ങളിലൂടെയും മനോഹരമായ സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഈ റൊമാന്റിക് കോമഡി ചിത്രത്തിന് സാധിക്കുന്നതിനാൽ ഓണം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തൂക്കിയെന്നാണ് റിപ്പോർട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bethlehem family unit touches the hearts of the audience
Next Story