മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ? ബെസ്റ്റി ടീസർ
text_fieldsഅഷ്കർ സൗദാന്‍, ഷഹീന്‍ സിദ്ദിഖ് എന്നിവര്‍ ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്. ചിത്രത്തിലെ സുധീര്‍ കരമനയുടെ ഡയലോഗിന്‍റെ പേരിലാണ് ടീസര്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്.
''മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും..? എന്ന് അഷ്കര്‍ ചോദിക്കുമ്പോള്‍ സുധീർ കരമന ചിരിക്കുകയാണ്. പിന്നാലെ മറുപടിയുമെത്തി, "ലുക്ക് ഉണ്ടായിട്ടു കാര്യമില്ല. അങ്ങേരുടെ കഴിവ് വേണം" എന്നായിരുന്നു മറുപടി. മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ കൂടിയാണ് അഷ്കര്‍. മമ്മൂട്ടിമായുള്ള ശബ്ദ,രൂപസാദൃശ്യംകൊണ്ട് ശ്രദ്ധേയനാണ് അഷ്കര്‍.
സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദ്ദിഖ്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, അബു സലിം, ഉണ്ണി രാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്‍മാന്‍, അംബി, തിരു, ശ്രവണ, സോന നായർ, മെറീന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ് ചന്ദ്രൻ, ദീപ, സന്ധ്യ മനോജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് പ്രദർശനത്തിനെത്തും.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

