Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഷ്‌കർ സൗദാൻ ഷഹീൻ സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന "ബെസ്റ്റി " ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

text_fields
bookmark_border
Bestie Movie  first look poster Out
cancel

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ k. v. അബ്ദുൾ നാസർ നിർമ്മിച്ച്, "മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള "എന്ന സിനിമക്ക്‌ ശേഷം ഷാനു സമദ് തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി എന്ന എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നിസ്സാര സംഭവത്തിന്റെയും, തെറ്റിദ്ധാരണയുടെയും പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ഭാര്യക്കും ഭർത്താവിനും ഇടയിലേക്ക് ഇവരുടെ സഹായത്തിനായി ഒരു സുഹൃത്തു വരുന്നതും,അതിനെ തുടർന്നുണ്ടാകുന്ന രസകരമായ തമാശകളും ചേർന്ന ഒരു സിനിമയാണ് "ബെസ്റ്റി ".ലെജെന്ററി മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചൻ ഒരുക്കുന്ന പാട്ടുകൾക്ക് ഒപ്പം പഴയ കുറെ ഹിറ്റ് മാപ്പിള പാട്ടുകളും ഈ സിനിമയിലുണ്ട്.

അഷ്‌കർ സൗദാനെയും ഷഹീൻ സിദ്ധിക്കിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിൽ സാക്ഷി അഗർവാൾ ആണ് നായികയായി എത്തുന്നത്.സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി,തിരു,ശ്രവണ, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ,മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ,ദീപ, സന്ധ്യമനോജ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി, തുടങ്ങിയ സ്ഥലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ തിയറ്ററിലെത്തുന്നു.

പ്രൊഡക്ഷൻ ബാനർ : ബെൻസി പ്രൊഡക്ഷൻസ്, തിരക്കഥ സംഭാഷണം, സംവിധാനം : ഷാനു സമദ്,നിർമ്മാണം:കെ.വി അബ്ദുൾ നാസർ, ക്യാമറ: ജിജു സണ്ണി, പ്രൊഡക്ഷൻ ഇൻ ചാർജ് റിനി അനിൽകുമാർ ,കഥ പൊന്നാനി അസീസ്, ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ, ഗാനരചന : ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല , സംഗീതം : ഔസേപ്പച്ചൻ, അൻവർഅമൻ ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല , പ്രൊഡക്ഷൻ കൺട്രോളർ:എസ്. മുരുകൻ,

പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് : സെന്തിൽ പൂജപ്പുര,പ്രൊഡക്ഷൻ മാനേജർ കുര്യൻജോസഫ് ,കല : ദേവൻ കൊടുങ്ങല്ലൂർ,സംഘട്ടനം: ഫിനിക്സ് പ്രഭു, എഡിറ്റർ: ജോൺ കുട്ടി, കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ, ചീഫ് അസോസിയറ്റ് ഡയറക്ടർ : തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ ,സഹ സംവിധാനം: റെന്നി,സമീർഉസ്മാൻ , ഗ്രാംഷി ,സാലി വി.എം, സാജൻ മധു, കൊറിയോഗ്രാഫി : രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര,ചമയം: റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്,ഡിസൈൻ റിഗെയിൽ കോൺപ്റ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ് - തിങ്ക് സിനിമ മാർക്കറ്റിംഗ് സൊല്യൂഷൻസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bestie Movie first look poster Out
Next Story