Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൂച്ചക്കൂട്ടവും...

പൂച്ചക്കൂട്ടവും ഷെയ്‌നും; രസിപ്പിച്ച് ബര്‍മുഡ ടീസര്‍

text_fields
bookmark_border
bermuda 989789
cancel
Listen to this Article

ഷെയ്ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ബര്‍മുഡ'യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരു കൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 19ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിൽ നടൻ മോഹൻലാൽ ​ഗായകനായി എത്തുന്നുണ്ട് എന്ന പ്രത്യേഗതയും ഉണ്ട്. തീയേറ്ററിലെ സിനിമാനുഭവം ഓർമ്മിപ്പിക്കുന്ന ബർമ്മുഡ ടീസറുകൾ, ഉണർത്ത് പാട്ടുകൾ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണനാണ്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.



അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി: പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bermuda movie
News Summary - Bermuda movie teaser released
Next Story