മാസ് ആക്ഷനുമായി മമ്മൂട്ടി; ബസൂക്കയുടെ ഹൈപ്പ് കൂട്ടി പ്രീ റിലീസ് ടീസർ
text_fieldsമമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ച് സംവിധാനം ചെയ്‌ത ചിത്രം ബസൂക്കയുടെ പ്രീ റിലീസ് ടീസർ ഇറങ്ങി. മമ്മൂട്ടി തന്നെയാണ് എക്സിലൂടെ പ്രീ റിലീസ് ടീസർ പങ്കുവെച്ചത്. 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ, നമ്മുടെ മുന്നിൽ ശത്രുക്കളെ കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണെന്ന്'.- എന്ന മമ്മൂട്ടിയുടെ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. ചിത്രം ഏപ്രിൽ 10ന് തിയറ്ററിലെത്തും.
ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തിയറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആദ്യം റിലീസ് ചെയ്‌ത ടീസറിനും പിന്നീടെത്തിയ ട്രെയിലറിനും ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
കേരളത്തില്‍ മുന്നൂറോളം സ്‌ക്രീനുകളിലാണ് ബസൂക്ക റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്‌ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന പൊലീസ് ഓഫിസർ കഥാപാത്രമായാണ് ഗൗതം മേനോൻ എത്തുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

