Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ റിയാക്ട് ചെയ്യും, എന്റെ അച്ഛനാണേ സത്യം'; ബേസിൽ ചിത്രം 'പാൽതു ജാൻവർ' ട്രെയിലർ

text_fields
bookmark_border
സെപ്റ്റംബര്‍ 2നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്
Basil Joseph Movie Palthu Janwar Official Trailer went Viral
cancel

കുമ്പളങ്ങി നൈറ്റസ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ഒരു ഗ്രാമത്തിൽ എത്തുന്ന പ്രസൂൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. . ബേസിൽ ജോസഫാണ് പ്രസൂണാവുന്നത്. പാട്ടുകളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായി കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന പാൽതു ജാൻവറിൽ ബേസിലിനോടൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവെ ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എ​​​ഗ് വൈറ്റ് വി.എഫ്.എക്സ്, ടൈറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Basil Joseph Movie Palthu Janwar Official Trailer went Viral
Next Story