Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബേസിലിന്റെ 'ഫാലിമി'...

ബേസിലിന്റെ 'ഫാലിമി' ഡിസംബർ 15ന് ഒ.ടി.ടിയിൽ എത്തില്ല; പുതിയ തീയതി പുറത്ത്

text_fields
bookmark_border
Basil Joseph Movie Falimi ott Relaesing Date Postponed
cancel

ബേസിൽ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഫാലിമി. ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് തീയതി നീട്ടിയതായി റിപ്പോർട്ട്. ഡിസംബർ 18 മുതലാണ് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുക. നേരത്തെ ഡിസംബർ 15ന് സംപ്രേക്ഷണം ചെയ്യുമെന്ന് ഹോട്ട്സ്റ്റാർ അറിയിച്ചിരുന്നു.

പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർടെയിനറാണ് ചിത്രം.ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. ബേസിലിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള , സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ.

നവംബർ 17നാണ് ഫാലിമി റിലീസ് ചെയ്തത്. ഏകദേശം 15.60 കോടി രൂപയോളം ചിത്രത്തിന് തിയറ്ററിൽ നിന്ന് ലഭിച്ചിരുന്നു.

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് ഫാലിമി നിർമിച്ചിരിക്കുന്നത്. സൂപ്പർ ഡൂപ്പർ ഫിലിംസും ചിത്രത്തിന്റെ നിർമ്മാണപങ്കാളിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesBasil Joseph
News Summary - Basil Joseph Movie Falimy ott Relaesing Date Postponed
Next Story