ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ ചിത്രം 'ജയ ജയ ജയ ജയ ഹേ' ട്രെയിലർ പുറത്ത്
text_fieldsബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന " ജയ ജയ ജയ ജയ ഹേ " എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സൈന മൂവീസാണ് ട്രെയിലർ പുറത്തു വിട്ടിരിക്കുന്നത്.
ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം അജു വർഗീസ്,അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബി മാർക്കോസ്,ശരത് സഭ,ആനന്ദ് മന്മഥൻ,മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിയേഴ്സ് എന്റർടൈയ്മെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബബ്ലു അജു ആണ്.
സംവിധായകൻ വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-ജോൺകുട്ടി. ഒക്ടോബർ 28-നാണ് "ജയ ജയ ജയ ജയ ഹേ" തിയറ്ററുകളിൽ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.