Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനിയും കാത്തിരിക്കാനാവില്ല! ആലിയ ഭട്ടിനും രൺബീറിനും അഭിനന്ദനവുമായി ബാഴ്‌സലോണ ടീം

text_fields
bookmark_border
Barcelona congratulate  Alia Bhatt And Ranbir Kapoor on arrival of Raha
cancel

നവംബർ ആദ്യവാരമാണ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് പിറന്നത്. താരങ്ങൾ തന്നെയാണ് ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ ആലിയക്കും രൺബീറിനും അഭിനന്ദനവുമായി ബാഴ്സലോണ ടീം രംഗത്ത് എത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

'ആലിയ ഭട്ടിനും രൺബീർ കപൂറിനും ആശംസകൾ. പുതിയ ഒരു ബാഴ്സ ഫാൻ പിറന്നു. നിങ്ങളെയെല്ലാം ബാഴ്‌സലോണയിൽ കാണാൻ ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല'; ട്വീറ്റ് ചെയ്തു. .

റാഹ എന്നാണ് ആലിയയുടേയും രൺബീറിന്റേയും മകളുടെ പേര്. ദൈവിക പാതയെന്നാണ് അർഥം. ബാഴ്സലോണയുടെ മിനി ജൊഴ്സി പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞിന്റെ പേര് താരങ്ങൾ പങ്കുവെച്ചത്. സ്വാഹിലിയിൽ സന്തോഷം എന്നാണ് റാഹയുടെ അർഥം. സംസ്‌കൃതത്തിൽ ഗോത്രം, ബംഗാളിയിൽ വിശ്രമം, സുഖപ്രദം, ആശ്വാസം, അറബിയിൽ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം എന്നാണ് പേരിന്റെ അർഥം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barcelona congratulate Alia Bhatt And Ranbir Kapoor on arrival of Raha
Next Story