Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കടുവ' സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്ക്
text_fieldsbookmark_border
കൊച്ചി: 'കടുവ' സിനിമ പ്രദർശിപ്പിക്കുന്നത് കോടതി താൽക്കാലികമായി വിലക്കി. ഹരജി തീർപ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ് എറണാകുളം ജില്ല സബ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
സമൂഹ മാധ്യമങ്ങളിലും ഒ.ടി.ടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
ജോസ് കുറുവനാക്കുന്നേലിെൻറ ഹരജി അനുവദിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജിനു വർഗീസ് എബ്രഹാമാണ് എതിർകക്ഷി.
പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ 2022ൽ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമാണം. ജിനു എബ്രഹാമാണ് തിരക്കഥ.
Next Story

