കടുത്ത അസഹിഷ്ണുത, ആരാണ് ഷെയ്ന്‍ നിഗത്തെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത്? ചിത്രത്തിന്‍റെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതികരിച്ച് നിർമാതാവ്
text_fieldsഷെയ്ന്‍ നിഗം നായകനായ ഏറ്റവും പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകള്‍ കേരളത്തിലുടനീളം നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിർമാതാവ് സന്തോഷ് ടി. കുരുവിള. ഷെയ്ൻ നിഗത്തിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടിയെന്നും പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നതെന്നും അദ്ദേഹം ചോദിച്ചു.
സന്തോഷ് ടി. കുരുവിളയുടെ പേസ്റ്റ്
ഇത് കടുത്ത അസഹിഷ്ണുതയാണ് !
എന്തിനാണ് വളരെ ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടന്‍റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല?
തിയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിന്‍റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത്?
ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ്. ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്? ഷെയ്ൻ നിഗം എന്ന നടന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി, പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത്?
ആരാണ് മുൻ നിരയിലേക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത്?
ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ്. എന്താണിവരുടെ ഉദ്ദേശം?
ഞാൻ തന്നെ നിർമിച്ച എന്‍റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ടിയോളാണെന്‍റെ മാലാഖ അതിനും മുമ്പ് മഹേഷിന്‍റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു, മായാനദി, ആട് 2 അവസാനമായി ന്നാ താൻ കേസ് കൊട്, തല്ലുമാല അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഈ പോസ്റ്റർ കീറൽ പരിപാടി. അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ ?
എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്? മലയാളത്തിലെ എന്‍റെ പ്രിയപ്പെട്ട സിനിമ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

