Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bajrang Dal Attacks Prakash Jhas Set Ink thrown on his face
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭോപാലിൽ ഷൂട്ടിങ്​...

ഭോപാലിൽ ഷൂട്ടിങ്​ സെറ്റിന്​ നേരെ ബജ്​രംഗ്​ദൾ ആക്രമണം; പ്രകാ​ശ്​ ഝായുടെ ദേഹത്ത്​ മഷി ഒഴിച്ചു, വാഹനങ്ങൾ തകർത്തു

text_fields
bookmark_border

​േഭാപാൽ: മധ്യപ്രദേശിൽ സിനിമ പ്രവർത്തകർക്ക്​ നേരെ ബജ്​രംഗ്​ദൾ ആക്രമണം. പ്രമുഖ നിർമാതാവും സംവിധായകനുമായ പ്രകാശ്​ ഝായുടെ ദേഹത്ത്​ മഷിയൊഴിച്ചായിരുന്നു ബജ്​രംഗ്​ദൾ പ്രവർത്തകരുടെ ആക്രമണം. അദ്ദേഹത്തി​െൻറ വെബ്​സീരിസായ 'ആശ്രം' ഹിന്ദുയിസത്തെ അപമാനിക്കുന്ന​താണെന്നാണ്​ ബജ്​രംഗ്​ദളി​െൻറ ആരോപണം. സീരീസി​െൻറ പേര്​ മാറ്റാതെ ​ചിത്രീകരണം അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

സീരീസി​െൻറ മൂന്നാം സീസൺ ചിത്രീകരണത്തി​നിടെയായിരുന്നു ആക്രമണം. ബോബി ഡിയോളാണ്​ സീരീസിൽ മുഖ്യവേഷത്തിലെത്തുന്നത്​. ഭോപാലിലെ പഴയ ജയിൽ പരിസരത്തായിരുന്നു ചിത്രീകരണം. സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്​.

ബജ്​രംഗ്​ദൾ പ്രവർത്തകർ സെറ്റ്​ തകർക്കുന്നതും അണിയറ പ്രവർത്തകരെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം. 'പ്രകാശ്​ ഝാ മൂർദാബാദ്​, ബോബി ഡിയോൾ മൂർദാബാദ്​, ജയ്​ ശ്രീറാം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആക്രമണം.

ആക്രമണത്തിനിടെ പ്രകാശ്​ ഝായുടെ ശരീരത്തിൽ മഷി ഒഴിച്ചു. കൂടാതെ മൂന്നു ബസുകുടെ ചില്ലുകൾ തകർക്കുകയും ചെയ്​തു. തുടർന്ന്​ പൊലീസെത്തുകയും സ്​ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.

പ്രകാശ്​ ഝായോ സഹപ്രവർത്തകരോ പരാതി നൽകാത്തതിനാൽ സംഭവത്തിൽ ​എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്ന്​ ​െപാലീസ്​ പറഞ്ഞു. എന്നാൽ സെറ്റ്​ തകർത്ത സംഭവത്തിൽ ലഭ്യമായ വിഡിയോയുടെ അടിസ്​ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും അതി​െൻറ അടിസ്​ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ഭോപാൽ ഡി.ഐ.ജി ഇർഷാദ്​ വാലി പറഞ്ഞു. സംഭവത്തിൽ നാലുപേരെ കസ്​റ്റഡിയിലെടുത്തതായും പൊലീസ്​ പറഞ്ഞു.

'അവർ ആശ്രം 1, ആശ്രം 2, ആശ്രം 3 ചിത്രീകരണം ഇവിടെ നടത്തുന്നു. ആശ്രമിൽ ഒരു ഗുരു സ്​​ത്രീയെ ഉപദ്രവിക്കുന്നതാണ്​ പ്രകാശ്​ ഝാ ചിത്രീകരിച്ചിരുന്നുത്​. ഇത്തരം ഒരു ചിത്രം പള്ളിയിലോ മദ്രസയിലോ അവർ ചിത്രീകരിക്കുമോ? അവരുടെ വിചാരം എന്താണ്​?' -ബജ്​രംഗ്​ദൾ നേതാവ്​ സുശീൽ സുർഹേലെ പറഞ്ഞു.

'വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മധ്യ​പ്രദേശ്​ സർക്കാർ അവർക്ക്​ ഷൂട്ടിങ്ങിനായി അനുമതി നൽകി. എന്നാല ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്താൻ അവർക്ക്​ അനുമതി നൽകിയിട്ടില്ല. വെബ്​സീരി​െൻറ പേര്​ മാറ്റുമെന്ന്​ ഝാ ഉറപ്പുനൽകി. അതി​െൻറ അടിസ്​ഥാനത്തിൽ മറ്റു കാര്യങ്ങൾ തീരുമാനിക്കും' -ബജ്​രംഗ്​ദൾ നേതാവ്​ സുഷീൽ സുഡേലേ പറഞ്ഞു.

ദേശസ്​നേഹ സിനിമകൾ ചെയ്യുന്ന സഹോദരൻ സണ്ണി ഡിയോളിൽനിന്ന്​ ബോബി ഡിയോൾ പാഠം പഠിക്കണമെന്നും സുഷീൽ പറഞ്ഞു. 'പ്രകാശ്​ ഝായെ ഈ സിനിമ ചെയ്യാൻ അനുവദിക്കില്ലെന്ന്​ ബജ്​രംഗ്​ദൾ വെല്ലുവിളിക്കുന്നു. ഇപ്പോൾ പ്രകാശ്​ ഝായുടെ മുഖത്ത്​ മഷി മാത്രമേ ഒഴി​േച്ചാളൂ. ഞങ്ങൾ തിരയുന്നത്​ ബോബി ഡിയോളിനെയാണ്​. ദേശസ്​​നേഹ സിനിമകൾ ചെയ്യുന്ന സഹോദരൻ സണ്ണി ഡി​യോളിൽനിന്ന്​ ബോബി ഡിയോൾ പാഠം പഠിക്കണം- സുഷീൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalBobby Deol#Prakash Jha
News Summary - Bajrang Dal Attacks Prakash Jhas Set Ink thrown on his face
Next Story