ബ്രഹ്മാണ്ട ചിത്രം ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നു
text_fieldsബോക്സോഫീസിൽ തരംഗം തീർത്ത് ദശാബ്ദത്തിനു ശേഷം വീണ്ടും തിയേറ്ററിലെത്താൻ തയ്യാറാവുകയാണ് ബാഹുബലി. ചിത്രം റിലീസ് ചെയ്തതിന്‍റെ പത്താം വർഷികം ആഘോഷിക്കാനിരിക്കെയാണ് നിർമാതാക്കൾ റീ റിലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
എസ്.എസ്. രാജമൗലി സഹ-രചനയും സംവിധാനവും നിർവഹിച്ച്, പ്രബാസ്, റാണ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടും ബോക്സ് ഓഫീസിൽ 650 കോടി നേടിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗം ബാഹുബലി 2: ദി കൺക്ലൂഷൻ , ലോകമെമ്പാടുമായി 1788.06 കോടിയും ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1030.42 കോടിയും നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വലിയൊരു ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.
അർക മീഡിയ വർക്ക്സിന്റെ കീഴിൽ ഷോബു യാർലഗദ്ദയും പ്രസാദ് ദേവിനേനിയും ചേർന്ന് നിർമ്മിച്ച ബാഹുബലി ഒക്ടോബറിൽ റീ റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. കൃത്യമായ ഡേറ്റ് തീരുമാനിച്ചില്ലെങ്കിലും നിർമാതാക്കളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബാഹുബലിയുടെ ബ്രഹ്മാണ്ട തിരിച്ചു വരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

