Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെക്കോർഡ് മറികടന്ന് പത്താൻ; ഷാറൂഖിന് സന്ദേശവുമായി ബാഹുബലിയുടെ നിർമാതാവ്

text_fields
bookmark_border
Baahubali 2 producer reacts as Pathaan breaks its box office record
cancel

റെക്കോർഡുകൾ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. ആഗോളതലത്തിൽ 1000 കോടി മറികടന്ന ചിത്രം ഹിന്ദിയിൽ 2017ൽ പുറത്ത് ഇറങ്ങിയ ബാഹുബലി 2ന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ്. 38ാം ദിവസമാണ് ചിത്രം സുവർണനേട്ടം സ്വന്തമാക്കിയത്.

പത്താൻ ഹൗസ്ഫുള്ളായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ നടൻ ഷാറൂഖ് ഖാന് സന്ദേശവുമായി ബാഹുബലി 2ന്റെ സഹ നിർമാതാവ്. ബാഹുബലി 2ന്റെ റെക്കോർഡ് മറികടന്നതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെ സന്ദേശം പങ്കുവെച്ചത്. റെക്കോർഡുകൾ മറികടക്കാനുള്ളതാണ്. അത് ഷാറൂഖ് ഖാനിലൂടെയായതിൽ വളരെ സന്തോഷമുണ്ടെന്നും ട്വീറ്റിൽ പറയുന്നു.

'ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷനെ മറികടന്നതിന് ഷാറൂഖ് സാറിനും പത്താൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാറൂഖ് ഖാന്‍ തന്നെ നിര്‍വഹിച്ചു എന്നതില്‍ ഏറെ സന്തോഷമുണ്ട്' -ഷോബു യര്‍ലഗഡ്ഡയുടെ ട്വീറ്റ്.

യാഷ് രാജ് ഫിലിംസ് ട്വീറ്റിന് മറുപടിയും നൽകിയിട്ടുണ്ട്. 'ഇന്ത്യന്‍ സിനിമ എങ്ങനെ അഭിവൃദ്ധിപ്പെടുന്നുവെന്ന് കാണുന്നതോളം ആവേശപ്പെടുത്തുന്ന മറ്റൊന്നുമില്ല. രാജമൗലി എന്ന ദീര്‍ഘദര്‍ശി സംവിധാനം ചെയ്ത ബാഹുബലി എന്ന നാഴികക്കല്ലായ ചിത്രം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. കൂടുതല്‍ അധ്വാനിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചത് ആ ചിത്രമാണ്'.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Baahubali 2 producer reacts as Pathaan breaks its box office record
Next Story