Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എ​െൻറ ജീവിതത്തി​െൻറ...

'എ​െൻറ ജീവിതത്തി​െൻറ ഭാഗമാണ്​ വേർപ്പെട്ടത്​'; ഹൃദയത്തിൽതൊട്ട് ബി. ഉണ്ണികൃഷ്​ണ​െൻറ ഫേസ്​ബുക്​​ പോസ്​റ്റ്

text_fields
bookmark_border
എ​െൻറ ജീവിതത്തി​െൻറ ഭാഗമാണ്​ വേർപ്പെട്ടത്​; ഹൃദയത്തിൽതൊട്ട് ബി. ഉണ്ണികൃഷ്​ണ​െൻറ ഫേസ്​ബുക്​​ പോസ്​റ്റ്
cancel
camera_alt

പി.​കെ. ജ​യ​കു​മാ​റി​െൻറ മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ എ​ത്തി​യ​പ്പോ​ൾ

തൃ​ശൂ​ർ: 'വെ​ട്ടി​പ്പി​ടി​ക്ക​ലു​ക​ൾ അ​യാ​ളു​ടെ അ​ജ​ണ്ട​യി​ൽ ഇ​ല്ലാ​യി​രു​ന്നു. ശേ​ഷി​പ്പി​ച്ച​ത്‌ ഓ​ർ​മ​ക​ളാ​ണ്‌. ഇ​പ്പോ​ൾ എ​െൻറ മു​റി​യി​ൽ ഒ​റ്റ​ക്കി​രു​ന്ന് എ​നി​ക്ക്‌ ജ​യ​ൻ എ​ന്താ​യി​രു​ന്നു​വെ​ന്ന് അ​റി​യു​ന്നു. അ​യാ​ൾ ത​ന്ന സ്നേ​ഹ​ത്തി​ന്‌ ഉ​റ​ച്ച മ​ണ്ണി​െൻറ പേ​ശീ​ബ​ല​മു​ണ്ടാ​യി​രു​ന്നു. അ​ര​യാ​ലി​െൻറ ത​ണ​ലു​ണ്ടാ​യി​രു​ന്നു. അ​മ്മ​യു​ടെ വി​യ​ർ​പ്പി​െൻറ നി​സ്വാ​ർ​ഥ​ത​യു​ണ്ടാ​യി​രു​ന്നു. ചാ​വേ​റി​െൻറ വീ​റും ബോ​ധ്യ​വു​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ങ്ങ​ളാ​യി എ​െൻറ ജീ​വി​ത​ത്തി​െൻറ ത​ന്നെ ഭാ​ഗ​മാ​ണ​യാ​ൾ. അ​താ​ണ്​ ഇ​ല്ലാ​താ​യ​ത്. സു​ഹൃ​ത്താ​യി​രു​ന്നു, സ​ഹോ​ദ​ര​നാ​യി​രു​ന്നു, താ​ങ്ങാ​യി​രു​ന്നു, ത​ണ​ലാ​യി​രു​ന്നു'... ശ​നി​യാ​ഴ്​​ച ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ നി​ര്യാ​ത​നാ​യ ത​െൻറ സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. ജ​യ​കു​മാ​റി​നെ​ക്കു​റി​ച്ച്​ (ജെ​യ്​​ൻ കൃ​ഷ്​​ണ) സം​വി​ധാ​യ​ക​നാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ച വാക്കുകളാണിത്​.

തൃ​ശൂ​ർ പൂ​വ​ണി ​പു​ല്ല​ർ​ക്കാ​ട്ടി​ൽ വീ​ട്ടി​ലേ​ക്ക്​ സി​നി​മ താ​ര​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ഉ​ള്ളു​ല​ച്ച വാ​ക്കു​ക​ൾ​കൊ​ണ്ട്​ സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ജ​യ​ൻ നി​റ​ഞ്ഞു​നി​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​ത്​ ക​ണ്ട വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ക​ണ്ണു​നി​റ​ഞ്ഞു.

ബി​ജു​മേ​നോ​ൻ, ജി​ബു ജേ​ക്ക​ബ്, അ​നി​ൽ സി. ​മേ​നോ​ൻ, സു​നി​ൽ ക​ര്യാ​ട്ടു​ക​ര, നി​ർ​മാ​താ​വ് ഷോ​ഗ​ൺ രാ​ജു, ഷെ​മീ​ർ മു​ഹ​മ്മ​ദ്, തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ​കൃ​ഷ്ണ പ്രൊ​ഡ​ക്​​ഷ​ൻ ക​ൺ​ട്രോ​ള​ർ ആ​രോ​മ മോ​ഹ​ൻ ഗാ​ന​ര​ചി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, ദി​ലീ​പ്, ടൊ​വി​നോ തോ​മ​സ് , മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രും ഫേ​സ്​​ബു​ക്കി​ലൂ​ടെ ദുഃ​ഖം പ​ങ്കു​വെ​ച്ചു. ജ​യ​െൻറ മൃ​ത​ദേ​ഹം ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത്​ സം​സ്​​ക​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b unnikrishnanPK Jayakumar
News Summary - B. Unnikrishnan's Facebook post about P.K.Jayakumar
Next Story