Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭീംല നായക്' 200 കോടി ക്ലബി​ലേക്ക്; 'അയ്യപ്പനും കോശിയും' തെലുഗു സംസ്ഥാനങ്ങളിലും ഹിറ്റ്

text_fields
bookmark_border
bheemla nayak
cancel

ഹൈദരാബാദ്: മലയാള ചിത്രം അയ്യപ്പനും കോശിയുടെ തെലുഗു റീമേക്ക് 'ഭീംല നായക്' 200 കോടി ക്ലബി​ലേക്ക്. ഒമ്പത് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്ന് 178 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

പവർ സ്റ്റാർ പവൻ കല്യാണാണ് ടൈറ്റിൽ വേഷത്തിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോനായിരുന്നു എസ്.ഐ അയ്യപ്പൻ നായരുടെ വേഷത്തിൽ നിറഞ്ഞാടിയത്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ റോളിൽ റാണ ദഗുപതി അഭിനയിച്ചിരിക്കുന്നു.

പ്രഭാസി​ന്റെ 'രാധേ ശ്യാം' റിലീസാകുന്ന വരെ ചിത്രതിന് കാര്യമായ വെല്ലുവിളികളില്ലെന്നാണ് വിലയിരുത്തൽ. സാഗർ കെ. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 25നാണ് തിയറ്ററുകളിലെത്തിയത്. നിത്യ മേനോൻ, സംയുക്ത മേനോൻ, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayyappanum Koshiyum telugu remake Bheemla Nayak inches close to Rs 200 crore box office collection
Next Story