താരങ്ങൾ പണം മുടക്കി വസ്ത്രം വാങ്ങില്ല; എല്ലാവരും ചെയ്യുന്നത് ഇതാണ് -ആയുഷ്മാൻ ഖുറാന
text_fieldsഅഭിനേതാക്കൾ വസ്ത്രങ്ങൾ പണം കൊടുത്ത് വാങ്ങാറില്ലെന്ന് നടൻ ആയുഷ്മാൻ ഖുറാന. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും വസ്ത്രങ്ങൾ വാടകക്ക് എടുക്കുകയാണെന്നും ശേഷം തിരികെ കൊടുക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. താരങ്ങളുടെ ഫാഷൻ സങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കവെയാണ് ബോളിവുഡ് തുടർന്നു വരുന്ന ഈ ട്രെന്റിനെക്കുറിച്ച് പറഞ്ഞത്.
'ബോളിവുഡ് മുഴുവനും വാടകക്കാണ്. ഞങ്ങൾ വസ്ത്രങ്ങൾ പണം നൽകി വാങ്ങുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഇതിനായി ഞങ്ങൾ ഒരു സ്റ്റൈലിസ്റ്റിനെ നിയമിക്കും. അവരിൽ നിന്ന് വസ്ത്രങ്ങൾ എടുക്കും.ശേഷം തിരികെ നൽകും. അല്ലാതെ ഇത്രയും വസ്ത്രങ്ങൾ ഞങ്ങൾ എന്തു ചെയ്യും. എവിടെകൊണ്ട് പോകും- ആയുഷ്മാൻ പറഞ്ഞു.
സഹോദരൻ അപർശക്തി ഖുറാനയുടെ ഫാഷനോടുള്ള താൽപാര്യത്തെക്കുറിച്ചും ആയുഷ്മാൻ പറഞ്ഞു. എന്റെ സഹോദരന് ഫാഷനോട് വലിയ താൽപര്യമാണ്. എന്നാൽ എനിക്ക് അത്ര താൽപര്യമില്ല. കാരണം വളരെ ലളിത ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ജോലിയുടെ ഭാഗമായി വ്യത്യസ്ത ലുക്കുകൾ പരീക്ഷിക്കാറുണ്ട്. അത് ജോലിക്ക് വേണ്ടി മാത്രമാണ്. ഞാൻ ആങ്കറിങ് ചെയ്യുന്ന സമയത്ത് സഹോദരൻ അപർശക്തിയായിരുന്നു സ്റ്റൈൽ ചെയ്തു തന്നിരുന്നത്. അവൻ നന്നായി ചെയ്യുമായിരുന്നു. ഞാൻ അവന് പോക്കറ്റ് മണിയും കൊടുക്കുമായിരുന്നു'-ആയുഷ്മാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.