Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഞ്ജു വാര്യരുടെ ‘ആയിഷ’; ട്രെയിലർ പുറത്ത്
cancel

മഞ്ജു വാര്യരുടെ ‘ആയിഷ’; ട്രെയിലർ പുറത്ത്

text_fields
bookmark_border

​സൂപ്പർതാരം മഞ്ജു വാര്യർ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ ആയിഷയുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സംവിധായകൻ സക്കറിയയാണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമായിരുന്നു ആയിഷയുടെ പ്രധാന ലൊക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയായിരുന്നു ആയിഷ. മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു.

രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്‍ലാം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

sഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി, കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്-ബിനു ജി. നായര്‍, ശബ്ദ സംവിധാനം-വൈശാഖ്, സ്റ്റില്‍-രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി.എം.കെ, പി.ആര്‍.ഒ-എ.എസ്. ദിനേശ്. ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍ എത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ayisha - Official Trailer is out Manju Warrier Aamir Pallikkal M Jayachandran
Next Story