Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാസി പിള്ളയ്ക്ക് ഒടുവില്‍ അംഗീകാരം; കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്

text_fields
bookmark_border
കൈയടിച്ച് സോഷ്യല്‍ മീഡിയ
ഭാസി പിള്ളയ്ക്ക് ഒടുവില്‍ അംഗീകാരം; കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ഷൈന്‍ ടോം ചാക്കോയ്ക്ക്
cancel
Listen to this Article

ചാലക്കുടി: സംസ്ഥാന അവാര്‍ഡില്‍ തഴഞ്ഞെങ്കിലും ഒടുവില്‍ 'കുറുപ്പി'ലെ ഭാസി പിള്ളയ്ക്ക് അംഗീകാരം. അതും മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ പേരിലുള്ള മികച്ച നടനുള്ള അവാര്‍ഡ്. നടന്‍ ഗുരു സോമസുന്ദരം അവാര്‍ഡ് ഷൈനിന് സമ്മാനിച്ചു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ 'കുറുപ്പി'ല്‍ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.

ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച ഈ പുരസ്‌ക്കാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാന അവാര്‍ഡില്‍ ഭാസി പിള്ള എന്ന കഥാപാത്രത്തെ പൂര്‍ണമായി തഴഞ്ഞതില്‍ ഷൈന്‍ ടോം ചാക്കോ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.

അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന വിചിത്രമാണ് ഷൈനിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - award for shine tom chacko
Next Story