Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅവതാർ: ദി വേ ഓഫ്...

അവതാർ: ദി വേ ഓഫ് വാട്ടർ ഒ.ടി.ടിയിൽ! തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

text_fields
bookmark_border
Avatar: The Way of Water  OTT release Date Out
cancel

ലോകസിനിമ ആഘോഷമാക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാർ: ദി വേ ഓഫ് വാട്ടർ. 2022 ഡിസംബർ 16 ന് പ്രദർശനത്തിനെത്തിയ ചിത്രം ബോക്സോഫീസിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിത ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്. 2023 ജൂൺ ഏഴിന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. അവതാറിന്റെ അണിയറപ്രവർത്തകരാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് കൂടാതെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് രണ്ടാം ഭാഗം പ്രദർശനത്തിനെത്തിയത്.സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ , കേറ്റ് വിന്‍സ്ലർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അവതാറിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ലോകസിനിമാ പ്രേക്ഷകർ. 2024 ഡിസംബർ 20 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Avatar 2
News Summary - 'Avatar: The Way of Water' OTT release Date Out
Next Story