Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ പണം കാരണം...

ഐ.പി.എൽ പണം കാരണം ആസ്ട്രേലിയൻ കളിക്കാർ അവരുടെ ഡിഎൻഎ വരെ മാറ്റി -വിമർശനവുമായി റമീസ്​ രാജ

text_fields
bookmark_border
ഐ.പി.എൽ പണം കാരണം ആസ്ട്രേലിയൻ കളിക്കാർ അവരുടെ ഡിഎൻഎ വരെ മാറ്റി -വിമർശനവുമായി റമീസ്​ രാജ
cancel

ഐ.പി.എൽ പണം കാരണം ആസ്ട്രേലിയൻ കളിക്കാർ അവരുടെ ഡിഎൻഎ മാറ്റിയെന്ന്​ പാകിസ്താൻ ക്രിക്കറ്റ്​ ബോർഡ്​ ചെയർമാൻ റമീസ് രാജ. ദേശീയ ടീമുകൾക്കായി കളിക്കുന്നതിനേക്കാൾ കളിക്കാർ ഐ.പി.എല്ലിനെ എങ്ങനെ ഇഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''അവർ ആക്രമണാത്മക സമീപനമില്ലാതെ സന്തോഷത്തോടെ ഇന്ത്യക്കെതിരെ കളിക്കുന്നു. ഐ‌.പി‌.എൽ കരാറുകൾക്ക്​ പ്രശ്​നങ്ങളൊന്നുമില്ലാതിരിക്കാനാണ്​ ഇന്ത്യയോട്​ അത്തരമൊരു സമീപനമെന്നും'' റമീസ്​ രാജ ആരോപിച്ചു. ഐ‌.പി‌.എൽ കരാറുകൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റർമാർക്ക് ഇപ്പോൾ സമ്മർദ്ദമുണ്ടെന്നും, ഐ.പി.എല്ലിൽ പങ്കെടുക്കുന്നതിലൂടെ താരങ്ങൾക്ക് ധാരാളം പണവും ഒപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും രാജ അഭിപ്രായപ്പെട്ടു.

ന്യൂസിലന്‍ഡിന്​ പിന്നാലെ ഇംഗ്ലണ്ടും പാകിസ്​താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇരുടീമുകൾക്കും മൈതാനത്ത് മറുപടി നല്‍കുമെന്ന്​ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പരമ്പരയില്‍ നിന്നും സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി പിന്മാറാന്‍ അവർക്ക്​ അവകാശമുണ്ട്. എന്നാല്‍, എന്താണ് തങ്ങള്‍ക്ക് കിട്ടിയ മുന്നറിയിപ്പെന്നത് ന്യൂസിലന്‍ഡ് അറിയിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടി20 ലോകകപ്പ് അടുക്കുകയാണ്​. മുമ്പ്​ ഇന്ത്യ മാത്രമായിരുന്നു ഞങ്ങളുടെ കടുത്ത എതിരാളികളെങ്കില്‍ ഇനി അതിനൊപ്പം ന്യൂസിലന്‍ഡ്​, ഇംഗ്ലണ്ട്​ എന്നീ രണ്ടു ടീമുകള്‍ കൂടിയുണ്ടാകും. അതിനാൽ, തങ്ങള്‍ വരുന്നത് തോല്‍ക്കാനായിരിക്കില്ലെന്ന് അറിഞ്ഞുകൊള്ളുക. കണക്കു തീര്‍ക്കുക മൈതാനത്തായിരിക്കുമെന്നും പാക്​ ക്രിക്കറ്റ്​ ബോർഡ്​ ചെയർമാൻ വ്യക്​തമാക്കി.

പരമ്പരകൾ നഷ്​ടമായതതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് ആശ്വാസമായി ബംഗ്ലാദേശ്, ശ്രീലങ്ക, സിംബാബ്‌വെ തുടങ്ങിയ ടീമുകള്‍ രാജ്യത്ത്​ കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിച്ച്​ രംഗത്തെത്തിയിട്ടുണ്ട്. അവരുമായി പരമ്പര നടത്താനാണ് ഇനി പാകിസ്​താ​െൻറ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLAustraliaRamiz Raja
Next Story