Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅറ്റ്​ലിയുടെ...

അറ്റ്​ലിയുടെ ബോളിവുഡ്​ അരങ്ങേറ്റ ചിത്രം സാങ്കിയിൽ ഷാരൂഖും ദീപികയും

text_fields
bookmark_border
അറ്റ്​ലിയുടെ ബോളിവുഡ്​ അരങ്ങേറ്റ ചിത്രം സാങ്കിയിൽ ഷാരൂഖും ദീപികയും
cancel

തമിഴിലെ മുൻനിര സംവിധായകൻ അറ്റ്​ലിയുടെ ബോളിവുഡ്​ അരങ്ങേറ്റ ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഷാരൂഖ്​ ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തും. 'സാങ്കി' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രം ഒരു കൊമേഴ്​സ്യൽ എൻറർടൈനറാണെന്നാണ്​ സൂചന. ബിഗിൽ എന്ന വിജയ്​ ചിത്രത്തിന്​ ശേഷം ആറ്റ്​ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ്​ നായകനാകുമെന്ന്​ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അത്​ സ്ഥിരീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​.

ഷാരൂഖും അറ്റ്‌ലിയും ഒന്നിക്കുമെന്ന വാർത്ത കേൾക്കുന്നുണ്ടെന്നും അത് എത്രയും വേഗം സാധ്യമാകാൻ താൻ കാത്തിരിക്കുകയാണെന്നും അറ്റ്‌ലിയുടെ സുഹൃത്തും സംവിധായകനുമായ ഹാരിഷ് ശങ്കർ പറഞ്ഞിരുന്നു. തമിഴ്​ ചിത്രം ബിഗിലി​െൻറ പ്രചാരണച്ചടങ്ങിൽ വെച്ച് ഹാരിഷി​െൻറ വാക്കുകളിലൂടെയാണ് ആദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നത്. ഒരു ചിരി മാത്രമായിരുന്നു അന്ന് അറ്റ്ലിയുടെ മറുപടി.

2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഇതുവരെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സീറോ വലിയ പരാജയമായതോടെ താരത്തി​െൻറ വമ്പൻ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്​ ആരാധകർ. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കളക്ഷൻ നേടിയിരുന്നു അറ്റ്​ലി വിജയ്​ക്ക്​ വേണ്ടിയൊരുക്കിയ ബിഗിൽ. തെറി, മെർസൽ എന്നിവയാണ്​ അറ്റ്​ലി-വിജയ്​ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ.

Show Full Article
TAGS:atlee shahrukh khan Deepika Padukon 
Next Story