Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nayanthara Shah Rukh Khan Atlee
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാ​രൂഖില്ലാത്ത...

ഷാ​രൂഖില്ലാത്ത സീനുകളുടെ ചിത്രീകരണം പൂർത്തിയാക്കാനൊരുങ്ങി ആറ്റ്​ലി; നയനും സുനിൽ ​േ​ഗ്രാവറും​ ലൊക്കേഷനിൽ

text_fields
bookmark_border

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിൽ മകൻ ആര്യൻ ഖാൻ അറസ്​റ്റിലായതോടെ ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ചിരിക്കുകയാണ്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ. തമിഴ്​ സൂപ്പർ​ സംവിധായകൻ ആറ്റ്​ലിയുടെ ആദ്യ ബോളിവുഡ്​ ചിത്രത്തിനാണ്​ ഒക്​ടോബർ മാസത്തിൽ ഷാരൂഖ്​ ഷെഡ്യൂൾ നൽകിയിരുന്നത്​.

തെന്നിന്ത്യൻ താരസുന്ദരി നയൻ താരയാണ്​ ചിത്രത്തിൽ നായിക. ചി​ത്രത്തിന്‍റെ ഷൂട്ടിങ്​ സെപ്​റ്റംബർ ആദ്യ​േത്താടെ ആരംഭിച്ചിരുന്നു. എന്നാൽ, മകന്‍റെ കേസുമായി ബന്ധപ്പെട്ട്​ ഷൂട്ടിങ്ങിൽനിന്ന്​ വിട്ടുനിൽക്കുകയാണ്​ ഇപ്പോൾ കിങ്​ ഖാൻ.

ഒക്​ടോബർ രണ്ടുമുതൽ കുമ്പല്ല ഹില്ലിലെ ബി.ഡി പെറ്റിറ്റ്​ പാർസീ ജനറൽ ആശുപത്രിയിൽ വിപുല ആക്ഷൻ സീനുകളായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്​. ഈ സീനുകളുടെ ചിത്രീകരണം മുടങ്ങിയെങ്കിലും ഷാരൂഖ്​ ഇല്ലാത്ത സീനുകളുടെ ചിത്രീകരണം പുരോഗമിക്കുന്നതായാണ്​ പുതിയ വിവരം.

ഒക്​ടോബർ രണ്ടിനാണ്​ ആര്യൻ ലഹരിക്കേസിൽ പിടിയിലാകുന്നത്​. മൂന്നിന്​ താരപുത്രന്‍റെ അറസ്റ്റും രേഖപ്പെടുത്തി. നിലവിൽ ആർതർ റോഡ്​ ജയിലിലാണ്​ ആര്യൻ. മുംബൈ കോടതി ജാമ്യം നിഷേധിച്ചതിനാൽ ഒക്​ടോബർ 20 വരെ ആര്യൻ ജയിലിൽ തുടരും.

അനിശ്ചിതകാലത്തേക്ക്​ ഷാരൂഖിന്​ ചിത്രീകരണത്തിന്​ എത്താൻ സാധിക്കാത്തതിനാൽ മറ്റു താരങ്ങളുടെ സീനുകളുടെ ചിത്രീകരണം പുരോഗമിച്ചു. നയൻ താരക്ക്​ പുറമെ ബോളിവുഡ്​ താരം സുനിൽ ഗ്രോവറി​ന്‍റെയും സീനുകൾ ചിത്രീകരിക്കും. ആറ്റ്​ലിയുടെ ബിഗ്​ബജറ്റ്​ ബോളിവുഡ്​ ചിത്രത്തിന്‍റെ പേരുവിവരങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിട്ടില്ല.

'തുടക്കത്തിൽ ഷൂട്ടിങ്​ നിർത്തിവെക്കേണ്ടിവരുമെന്ന്​ കരുതിയിരുന്നു. എന്നാൽ അത്​ സംഭവിച്ചില്ല. അണിയറ പ്രവർത്തകർ മറ്റൊരു സൗത്ത്​ മുംബൈ ലൊക്കേഷനിലെത്തി. ഷാരൂഖ്​ ഇല്ലാത്ത സീനുകളുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ്​ നിർത്തിവെക്കുന്നത്​ നിർമാതാക്കൾക്കും അതുപോലെതന്നെ ദിവസവേതനക്കാർക്കും നഷ്​ടമുണ്ടാക്കുമെന്നും സൂപ്പർ താരം മനസിലാക്കുന്നു. അടുത്ത ആഴ്ച ആദ്യം വരെ ഈ ഷൂട്ടിങ്​ പുരോഗമിക്കും' -ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു.

ബിഗ്​ബജറ്റ്​ വമ്പൻ ചിത്രമായതിനാൽ തന്നെ നിരവധി ഷെഡ്യൂളുകളായി ചിത്രീകരണം ആരംഭിക്കാനായിരുന്നു തുടക്കത്തിൽ തന്നെ അണിയറ പ്രവർത്തകരുടെ തീരുമാനം. കിങ്​ ഖാൻ ഇരട്ട വേഷത്തിൽ ചിത്രത്തിലെത്തുമെന്നാണ്​ നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. ഒരു ഇടവേളക്ക്​ ശേഷം ആറ്റ്​ലി ഒരുക്കുന്ന ചിത്രമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NayantharaShah Rukh KhanAtleeAryan Khan
News Summary - Atlee continues filming sans Shah Rukh Khan
Next Story