Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
അറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
cancel
Listen to this Article

പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'അറ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്‍റെ പോസ്റ്റർ ഷെയിൻ നിഗം, അജു വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, സിജു വിൽസൺ, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, നിഖില വിമൽ, ഡോ. റോബിൻ തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്.

കൊച്ചുറാണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രം ഇന്‍റർനെറ്റിലെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വര്‍ക്കുകളുമൊക്കെ ചർച്ച ചെയ്യുന്ന ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റേതായി ഇതിനോടകം പുറത്തിറങ്ങിയ ടീസർ, മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോർമാറ്റിൽ ഇറങ്ങിയ ടീസറാണ്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

ആകാശിനെ കൂടാതെ ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

'അറ്റ്'ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിങ് ഷമീർ മുഹമ്മദും ആണ്. പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, മ്യൂസിക് & ബിജിഎം: ഹുമർ എഴിലൻ & ഷാജഹാൻ, വരികൾ: വിനായക് ശശികുമാർ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ. നായർ, പി.ആർ.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - at movie first look poster
Next Story