Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സച്ചിയുടെ മകന്‍ സിനിമയിലേക്ക്; ഡാര്‍ക്ക് വെബ്ബിന്റെ കഥയുമായി ഡോണ്‍ മാക്‌സ്

text_fields
bookmark_border
സച്ചിയുടെ മകന്‍ സിനിമയിലേക്ക്; ഡാര്‍ക്ക് വെബ്ബിന്റെ കഥയുമായി ഡോണ്‍ മാക്‌സ്
cancel

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നു. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ ആകാശ് സെന്‍ ആണ് നായകനായി അഭിനയിക്കുന്നത്.

നടന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. അറ്റ് (@) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ്ബ് അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ഷാജു ശ്രീധറും പ്രധാന റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.


ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന്‍ ദേവ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്.


ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്.

പുജ ചടങ്ങില്‍ സച്ചിയുടെ ഭാര്യ സിജി സച്ചി, സംവിധായകരായ കണ്ണന്‍ താമരക്കുളം, ജയന്‍ നമ്പ്യാര്‍, രഞ്ജിത് കമല ശങ്കര്‍, സാലില്‍ വി, എസ്.ജെ സിനു. ലോഹിതദാസിന്റെ മക്കളും സിനിമ പ്രവര്‍ത്തകരുമായ വിജയ് ശങ്കര്‍ ലോഹിതദാസ്, ഹരികൃഷ്ണന്‍ ലോഹിതദാസ് തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - At Malayalam Movie first look poster
Next Story