Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം'; സവാദിന് സ്വീകരണം നൽകിയതിനെതിരെ അശ്വതി ശ്രീകാന്ത്

text_fields
bookmark_border
ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം; സവാദിന് സ്വീകരണം നൽകിയതിനെതിരെ അശ്വതി ശ്രീകാന്ത്
cancel

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. സ്വീകരണം നൽകിയതിൽ അല്ല, ഓൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടമെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സവാദിന് സ്വീകരണം കൊടുത്തതിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു നടിയുടെ പ്രതികരണം. സംഭവം ലജ്ജാകരമാണെന്ന് പരാതിക്കാരിയും പ്രതികരിച്ചു.

ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജാമ്യം ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. വലിയ രീതിയിലുള്ള വിമർശനമാണ് ഇതിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്നത്.

ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - aswathy sreekanth slams mens association for recieving savad
Next Story