Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ സിനിമയാകുന്നു; ‘ഗണകൻ’ ഉടൻ തിയറ്ററുകളിൽ

text_fields
bookmark_border
https://www.madhyamam.com/tags/new-movies
cancel

കൊച്ചി: ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ തുറന്നുകാണിക്കുന്ന ചിത്രമെന്ന വിശേഷണത്തോടെ ‘ഗണകൻ’ തിയറ്ററുകളിലേക്ക്. ജ്യോതിഷം പണസമ്പാദനത്തിനായി ഉപയോഗിക്കുന്നതിനെ തുറന്നു കാട്ടുന്നതാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സിനിമയുടെ ചിത്രീകരണം പത്തനാപുരത്തും പരിസരങ്ങളിലുമായി ഇതിനകം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും.

സംവിധായകനും നിർമാതാവുമായ എം.ആർ.ജിയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്. കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ‘ഒരു പപ്പടവട പ്രേമം’ എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം.ആർ ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആർ.എം.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം നിർവഹിക്കുന്നു. നിർമാണം -ആർ.എം.ആർ, ജിനു വടക്കേമുറി, കാമറ - പ്രദീപ് വിളക്കുപാറ, ഗാനരചന - നിഷാന്ത് കൊടമന, മ്യൂസിക് -അജ്മൽഷാ, സൗണ്ട്ഡിസൈൻ - എൻ. ഷാബു ചെറുവള്ളൂർ, വിഎഫക്സ് -വിജീഷ്, അസോസിയേറ്റ് ഡയറക്ടർ -സതീഷ് ഗോവിന്ദ്, മേക്കപ്പ് -മാളു, സുധീഷ്, മീനം ബാബു, നയനു, ആർട്ട് -പ്രതീഷ്, കോസ്റ്റ്യൂം -റിയാസ്, പോസ്റ്റർ ഡിസൈൻ -മനു ഡാവിഞ്ചി, സ്റ്റിൽ -ശ്യാം ലേഔട്ട്, പി.ആർ.ഒ -അയ്മനം സാജൻ

ശിവജി ഗുരുവായൂർ, എം.ആർ. ഗോപകുമാർ, മെഹജാബ്, നോബൽ കുമാർ, ശ്യാം ലേ ഔട്ട്, സജീവ് വി, ഷാജു അറേബ്യ, ജയലാൽ, മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിതഅനിൽ എന്നിവർ അഭിനയിക്കുന്നു.

ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story