രഹസ്യങ്ങൾ ഒളിപ്പിച്ച് 'എ രഞ്ജിത്ത് സിനിമ'; വ്യത്യസ്ത ടൈറ്റിലുമായി ആസിഫ് അലി ചിത്രം
text_fieldsകൊച്ചി: ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന പുതിയ ചിത്രത്തിെൻറ ടൈറ്റിൽ റിലീസായി. ആസിഫ് അലി തെൻറ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്ററായാണ് ചിത്രത്തിെൻറ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന 'എ രഞ്ജിത്ത് സിനിമ' കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറിക് ത്രില്ലർ ചിത്രമാണ്. ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസോസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന 'എ രഞ്ജിത്ത് സിനിമ' സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു. സുനോജ് വേലായുധനാണ് ഛായാഗ്രഹണം.
റഫീഖ് അഹമ്മദിെൻറ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ദിലീപ് ഡെന്നീസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല-രാജീവ് കോവിലകം, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടർ ജോമൻ, ജോഷി തിട്ടയിൽ, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- എ.എസ്. ദിനേശ്.

