ഫീൽഗുഡ് ചിത്രവുമായി ആസിഫ് അലി; 'സർക്കീട്ട്' ടീസർ
text_fieldsആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന സർക്കീട്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്യുന്നു.
ആസിഫും ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വൈറലായിരുന്നു.
പൂർണ്ണമായും ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ദുബായ്, ഷാർജ, ഫ്യുജറ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചിരിക്കുന്നത്. സൗഹൃദത്തിൻ്റെയും, ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫീൽഗുഡ് സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. കുട്ടികൾക്ക് ഏറെ ആസ്വാദകരമാകുന്ന ഒരു ആംഗിളും ഈ ചിത്രത്തിനുണ്ട്.
ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, 'ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ സബ്ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്. സംഗീതം - ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -അയാസ് ഹസൻ, എഡിറ്റിംഗ്- സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്. വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്. മേക്കപ്പ് - സുധി , ലൈൻ. നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ്, പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.