അശോക് സെൽവനും കീർത്തി പാണ്ഡ്യനും വിവാഹിതരായി
text_fieldsതമിഴ്നടൻ അശോക് സെൽവനും അരുൺ പാണ്ഡ്യന്റെ മകളും നടിയുമായ കീർത്തി പാണ്ഡ്യനും വിവാഹിതരായി. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ബുധനാഴ്ചയാണ് വിവാഹച്ചടങ്ങ് നടന്നത്.
മാസങ്ങൾക്ക് മുമ്പ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹനിശ്ചയ ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തിന്റെ റിസപ്ഷൻ ചെന്നൈയിലാവും നടക്കുക. ഇരുവർക്കും ആശംസയർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
സൂതു കവ്വും എന്ന ചിത്രത്തിലൂടെയാണ് അശോക് സെൽവൻ തമിഴ് സിനിമയിലേക്ക് ചുവടുവെച്ചത്. പിസ 2, തേഗിഡി, സാവാലെ സമാലി,ഹോസ്റ്റൽ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലും മുഖം കാണിച്ചു. തുമ്പ, അൻബിരകിനിയൽ എന്നീ ചിത്രങ്ങളിൽ കീർത്തി പാണ്ഡ്യനും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

