Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതോറ്റ് മാത്രം ശീലമുള്ള...

തോറ്റ് മാത്രം ശീലമുള്ള ഒരാൾക്ക് ജയിക്കാനൊരു അവസരം കിട്ടിയാൽ എങ്ങനെയുണ്ടാകും? ആശകൾ ആയിരം ട്രെയിലർ പുറത്ത്

text_fields
bookmark_border
തോറ്റ് മാത്രം ശീലമുള്ള ഒരാൾക്ക് ജയിക്കാനൊരു അവസരം കിട്ടിയാൽ എങ്ങനെയുണ്ടാകും? ആശകൾ ആയിരം ട്രെയിലർ പുറത്ത്
cancel

ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസ് ജയറാമും ഒരുമിക്കുന്ന ചിത്രമായ ആശകൾ ആയിരത്തിന്റെ ട്രെയിലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ എന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. ഫെബ്രുവരി ആറിന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്. ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ആശകൾ ആയിരത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. ഡി.ഓ.പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ. ബക്കർ, ട്രെയിലർ : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി.ആർ.ഓ : പ്രതീഷ് ശേഖർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JayaramTrailerMovie NewsKalidas Jayaram
News Summary - AshakalAayiram Trailer
Next Story