പത്താനിലെ ഗാനത്തിൽ മാറ്റം വരുത്തണം, കാവിയല്ല പ്രശ്നം; വെളിപ്പെടുത്തി സെൻസർ ബോർഡ്
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താനിലെ ഗാനരംഗത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് രംഗത്ത് എത്തിയിരുന്നു. മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് പ്രദർശനത്തിന് മുൻപ് കൈമാറണമെന്നാണ് അണിയറപ്രവർത്തകരോട് നിർദ്ദേശിച്ചിരിക്കുന്നത്. 2023 ജനുവരി 25 നാണ് പത്താൻ പ്രദർശനത്തിനെത്തുന്നത്.
ഗാനരംഗത്തിലെ വസ്ത്രധാരണത്തെ നിഷ്പക്ഷമായിട്ടാണ് സമീപിച്ചിരുക്കുന്നതെന്ന് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൻ ജോഷി വ്യക്തമാക്കി. വസ്ത്രങ്ങളുടെ നിറത്തിന്റെ കാര്യത്തിൽ സമിതി നിഷ്പക്ഷമായി നിലകൊള്ളുന്നു. സിനിമ പുറത്തുവരുമ്പോൾ, ഈ സമതുലിതമായ സമീപനം എല്ലാവർക്കും വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്താനിലെ ഗാനമായ 'ബേഷരം രംഗ്' പുറത്ത് വന്നതോടെയാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയത്. ഗാനരംഗങ്ങൾ വളരെ മോശമാണെന്നും നടി ദീപിക പദുകോണിന്റെ വസ്ത്രധാരണം മത വികാരം വ്രണപ്പെടുത്തുന്നതായും ഇവർ ആരോപിച്ചു. പാട്ട് രംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതാണ് വിവാദത്തിന് കാരണം. ഷാറൂഖ് ഖാന്റെ കോലം കത്തിച്ചും മരണാനന്തര കർമം നടത്തിയുമെല്ലാം പ്രതിഷേധം തുടരുകയാണ്. ഇതിനിടയിലാണ് സെൻസർ ബോർഡിന്റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

