Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യൻ ഖാന്റെ ജയിൽവാസം പീഡനമെന്ന് സ്വര ഭാസ്കർ

text_fields
bookmark_border
Swara Bhasker
cancel

മുംബൈ: മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാന്റെ ജയിൽവാസത്തിനെതിരെ നടി സ്വര ഭാസ്കർ. ആര്യൻ ഖാനെ പീഡിപ്പിക്കുകയാണെന്ന് സ്വര ട്വീറ്റ് ചെയ്തു.

സംവിധായകൻ രാഹുൽ ദൊലാകിയയും ആര്യനെ പിന്തുണച്ച് രംഗത്തെത്തി. കൃത്യമായി ജോലി ചെയ്യുന്നവരെ ബഹുമാനിക്കുന്നു. എന്നാൽ ഇത് അങ്ങനെയല്ല. ആര്യൻ ഖാന്റെ ജയിൽവാസം നീട്ടിയ നടപടി ശരിയായില്ല -രാഹുൽ ദൊലാകിയ ട്വീറ്റ് ചെയ്തു.

ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. ദസറ അവധിക്കുശേഷം ഈമാസം 20ന്​ വിധി പ്രഖ്യാപിക്കുമെന്ന്ാണ് ജഡ്​ജ്​ വി.വി. പാട്ടീൽ അറിയിച്ചത്. ക്വാറന്‍റീൻ കഴിഞ്ഞ സാഹചര്യത്തിൽ ആര്യൻ ഖാനെ സാധാരണ സെല്ലിലേക്ക്​ മാറ്റിയിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story