ഷാരൂഖ് ഖാനെ ആരാധകനിൽ നിന്ന് രക്ഷിച്ച് മകൻ ആര്യൻ ഖാൻ -വീഡിയോ കാണാം
text_fieldsമുംബൈ: എയർപോർട്ടിൽ ഷാരൂഖ് ഖാന് രക്ഷകനായി മകൻ ആര്യൻ ഖാൻ. നടന്റെ അനുവാദമില്ലാതെ കടന്നു പിടിച്ച ആരാധകനിൽ നിന്നാണ് ആര്യൻ പിതാവിനെ സുരക്ഷിതമായി പുറത്ത് എത്തിച്ചത്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മക്കളായ അബ്രാമിനും ആര്യനോടൊപ്പം എയർപോർട്ടിൽ നിന്ന് പുറത്ത് കടക്കവെ, ഒരു ആരാധകൻ ഷാരൂഖാനെ സെൽഫി എടുക്കുന്നതിനായി കടന്നു പിടിക്കുകയായിരുന്നു. പെട്ടെന്നുളള ആരാധകന്റെ നീക്കം നടനെ ആകെ ഞെട്ടിച്ചു. എന്നാൽ വേഗം തന്നെ മകൻ ആര്യൻ ഇടപെട്ട് അച്ഛനെ എയർപോർട്ടിന് പുറത്തേക്ക് കൊണ്ടു പോയി. ഒരു ബോഡിഗാർഡിനെ പോലെയാണ് ആര്യൻ സുരക്ഷ ഒരുക്കിയത്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറൽ ആയിട്ടുണ്ട്. ആര്യന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഈ വർഷം തുടക്കം മുതൽ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ഒരു ഇടവേളക്ക് ശേഷം ബോളിവുഡിൽ തിരികെ എത്തുന്ന, നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 2018ൽ ആനന്ദ് എൽ. റായി സംവിധാനം ചെയ്ത് സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. പത്താൻ, ജവാൻ എന്നിവയാണ് ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.