ഒരു വർഷത്തിന് ശേഷം സഹോദരങ്ങളോടൊപ്പമുളള ചിത്രം പങ്കുവെച്ച് ആര്യൻ, മകനോട് പരാതി പറഞ്ഞ് ഷാരൂഖ് ഖാൻ
text_fieldsന്യൂഡൽഹി: ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രനാണ് ആര്യൻ ഖാൻ. ഒരു ചെറിയ ഇടവേളക്ക് ശേഷം ആര്യൻ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സഹോദരങ്ങളൊടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മടങ്ങി വരവ്. താരപുത്രന് ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ആരാധകരുണ്ട് .
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ആര്യൻ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുന്നത്. ഹാർട്രിക് എന്ന് കുറിച്ച് കൊണ്ടാണ് സഹോദരങ്ങളായ സുഹാന ഖാൻ, അബ്രാം എന്നിവർക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു.
മക്കളുടെ ചിത്രത്തിന് കമന്റുമായി ഷാരൂഖ് ഖാനും എത്തിയിട്ടുണ്ട്. 'എനിക്ക് ഈ ചിത്രങ്ങൾ എന്തുകൊണ്ട് തന്നില്ല. അയച്ചു തരൂ...' എന്നായിരുന്നു കമന്‍റ്. ' അടുത്ത തവണ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ തരാം. മിക്കവാറും കുറച്ച് വർഷങ്ങൾ എടുക്കും' ആര്യൻ ഖാൻ മറുപടി നൽകി.
ആര്യന്റേയും സഹോദരങ്ങളുടേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ഫോട്ടോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രൂയിസ് മയക്കുമരുന്ന് കേസിൽ നിന്ന് മുക്തനായതിന് ശേഷം ഇതാദ്യമായിട്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്യുന്നത്. 2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യന് ജാമ്യം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് മാസം അവസാനമാണ് കേസില്‍ ആര്യന്‍ ഖാന് കളീന്‍ ചിറ്റ് ലഭിച്ചത്. ആര്യനടക്കം ആറ് പേരെ കേസില്‍ നിന്ന് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

