Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒറ്റിലൂടെ അരവിന്ദ്...

ഒറ്റിലൂടെ അരവിന്ദ് സ്വാമി 25 വർഷത്തിന്​ ശേഷം മലയാളത്തിൽ; ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്ത്​

text_fields
bookmark_border
ottu first look poster
cancel

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന 'ഒറ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വലിയൊരു ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം പ്രഖ്യാപനവേളയിൽ തന്നെ വലിയ മാധ്യമ ശ്രദ്ധയാകർഷിച്ചിരുന്നു.

കുഞ്ചാക്കോ ബോബനാണ് തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴകത്തെയും മലയാളത്തിലെയും റൊമാന്‍റിക്​ നായകൻമാർ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്റോഫ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. തമിഴിൽ 'രണ്ടകം' എന്നാണ്​ ചിത്രത്തിന്‍റെ പേര്​.

'തീവണ്ടി'യിലൂടെ ശ്രദ്ധിക്കപ്പെട്ട ടി.പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കുഞ്ചക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്​. സോൾട്ട് ആൻഡ്​ പെപ്പർ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ എത്തുന്നത്. എസ്.സജീവാണ് ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

തെലുഗു താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിളിന്‍റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ഗോവയാണ്​ പ്രധാന ലൊക്കേഷൻ. മുംബൈയും മംഗലാപുരവുമാണ്​ മറ്റു പ്രധാന ലൊക്കേഷനുകള്‍. എ.എച്ച്. കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം.

അപ്പു ഭട്ടതിരി എഡിറ്റിങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം -സ്റ്റെഫി സേവ്യർ, മേക്കപ്പ്-റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ-രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുനിത് ശങ്കർ, ലൈന്‍ പ്രൊഡ്യൂസര്‍ -മിഥുന്‍ എബ്രഹാം, പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്​ എന്നിവരാണ്​ മറ്റ്​ അണിയറപ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko Bobanfirst look posterArvind SwamiOttu
News Summary - arvind swamy in malayalam after 25 years ottu first look poster out
Next Story