ക്രിസ്മസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു, 'രെട്ട തല' റിലീസിനൊരുങ്ങി
text_fieldsഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെക്കുന്ന 'രെട്ട തല' ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
രെട്ട തലയുടെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നൽകിയത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ അരുണ്‍ വിജയ് യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ആക്ഷന്‍ രംഗങ്ങളിലൂടെ തെന്നിന്ത്യയിലെ മിന്നും താരമായ അരുണ്‍ വിജയ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് രെട്ട തല. ഇക്കുറി ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വിസ്മയകരമായ ചിത്രം കൂടിയാണ് രെട്ട തല.
ഡിസംബർ 25ന് ചിത്രം തിയറ്ററിലെത്തും. ക്രിസ് തുരുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഹരീഷ് പേരടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിമിക്കുന്നത്.
ഡി.ഒ.പി: ടിജോ ടോമി, എഡിറ്റർ: ആന്‍റണി, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺടോൾ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ, പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ, വസ്ത്രധാരണം: കിരുതിഖ ശേഖര്, കൊറിയോഗ്രാഫർ: ബോബി ആന്റിണി, സ്റ്റിൽസ്: മണിയൻ, ഡി ഐ : ശ്രീജിത്ത് സാരംഗ്. വി.എഫ്.എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, ഗാനരചന: വിവേക, കാർത്തിക് നേത. പി.ആർ.ഒ. പി.ആർ. സുമേരൻ. പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി. സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്. സ്ട്രൈറ്റ് ലൈൻ സിനിമാസ് -രാജശ്രീ ഫിലിംസുമാണ് 'രെട്ട തല' വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

