Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി; ഖജ് രാവോ ഡ്രീംസ് പ്രദർശനത്തിനൊരുങ്ങുന്നു

text_fields
bookmark_border
Arjun Ashokan starrer ‘Khajuraho Dreams’ to hit the big screens soon
cancel

അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജ് രാവോ ഡ്രീംസ്. സിനിമ പ്രദർശനത്തിനൊരുങ്ങുന്നു.ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ.നാസറാണ് ചിത്രം നിർമിക്കുന്നത്.

നാലു സുഹൃത്തുക്കളുടേയും ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലോല എന്ന പെൺകുട്ടിയുടേയും കഥയാണ് ഖജ് രാവോ ഡ്രീംസ്. ഈ അഞ്ചംഗ സംഘം മധ്യപ്രദേശിലെ ഖജ്രാവോ എന്ന ഷേത്രത്തിലേക്കും അ തിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിലേക്കും യാത്ര പോകുന്നു. യാത്രക്കിടയിൽ ഇവർക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് ഖജ് രാവോ ഡ്രീംസ്..

സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നെഹാസക്സേന, എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം പകരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arjun Ashokan starrer ‘Khajuraho Dreams’ to hit the big screens soon
Next Story