Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇതാണ് 'തീപ്പൊരി...

ഇതാണ് 'തീപ്പൊരി ബെന്നി'; വാഴക്കുലയുമായി അർജുൻ അശോകൻ- പോസ്റ്റർ പുറത്ത്

text_fields
bookmark_border
Arjun Ashokan New Movie Theeppori bennys first look Poster Out
cancel

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസും രാജേഷ് മോഹനും ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ. അർജുൻ അശോകൻ ഒരു കുല പഴവുമായി നടന്നു വരുന്ന പോസ്റ്റർ വൈറലായിട്ടുണ്ട്.

തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും ജീവിതത്തിലൂടെ ചിത്രം മുന്നോട്ട് പോകുന്നത്.രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘർഷവുമൊക്കെ യാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

സാധാരണക്കാർ ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.ഇവിടെ വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ യുവനിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനും അവതരിപ്പിക്കുന്നു. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി,റാഫി (ചക്കപ്പഴം ഫെയിം നിഷാ ബാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം-ശ്രീരാഗ് സജി. ഛായാഗ്രഹണം - അജയ് ഫ്രാൻസിസ് ജോർജ്. എഡിറ്റിംഗ് - സൂരജ്. ഈ എസ്. കലാസംവിധാനം - മിഥുൻ ചാലിശ്ശേരി. കോസ്റ്റ്യൂം - ഡിസൈൻ. ഫെമിന ജബ്ബാർ. മേക്കപ്പ്. കിരൺ രാജ് . മനോജ്.കെ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ. - ഉദയൻ കപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ - എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - രാജേഷ് മേനോൻ. നോബിൾ ജേക്കബ്ബ് ഏറ്റു മാന്നൂർ. പ്രൊഡക്ഷൻ കൺടോളർ. അലക്സ് - ഈ . കുര്യൻ.തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പി.ആർ.ഒ - വാഴൂർ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arjun Ashokan
News Summary - Arjun Ashokan New Movie Theeppori benny's first look Poster Out
Next Story