Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗായകനായി രമേശ്...

ഗായകനായി രമേശ് പിഷാരടി; 'അര്‍ച്ചന 31 നോട്ടൗട്ട്' വീഡിയോ ഗാനം പുറത്ത്

text_fields
bookmark_border
ഗായകനായി രമേശ് പിഷാരടി; അര്‍ച്ചന 31 നോട്ടൗട്ട് വീഡിയോ ഗാനം പുറത്ത്
cancel

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മാത്തൻ, ജെയിംസ് പോൽ എന്നിവരുടെ വരികൾക്ക്മാ ത്തൻ സംഗീതം പകർന്ന് രമേശ് പിഷാരടി ആലപിച്ച 'മനസുനോ....' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്.

സൈന മ്യൂസിക്കിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ഫെബ്രുവരി ആദ്യം ഐക്കോൺ സിനിമ റിലീസ് അർച്ചന 31 നോട്ടൗട്ട് പ്രദർശനത്തിനെത്തിക്കും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ദേവിക പ്ലസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജിയാണ്.

ലൈന്‍ പ്രൊഡ്യൂസര്‍ -ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സബീര്‍ മലവെട്ടത്ത്, എഡിറ്റിങ് - പി.എം. മുഹ്‌സിന്‍, സംഗീതം -രജത്ത് പ്രകാശ്, മാത്തന്‍, കല -രാജേഷ് പി. വേലായുധന്‍, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍ -സമന്ത്യക് പ്രദീപ്, സൗണ്ട് -പി.സി. വിഷ്ണു, അരുണ്‍ എസ്. മണി, പരസ്യകല -ഓള്‍ഡ് മോങ്ക്‌സ്, പി.ആർ.ഒ -എ.എസ്. ദിനേശ്.


Show Full Article
TAGS:Archana 31 Not Outvideo song
News Summary - 'Archana 31 Not Out' video song is out
Next Story