Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അര്‍ച്ചന 31 നോട്ട്...

'അര്‍ച്ചന 31 നോട്ട് ഔട്ട്'-ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്തിറങ്ങി

text_fields
bookmark_border
അര്‍ച്ചന 31 നോട്ട് ഔട്ട്-ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്തിറങ്ങി
cancel

കൊച്ചി: നായിക പ്രാധാന്യമുള്ള 'അര്‍ച്ചന 31 നോട്ട്​ ഔട്ട്​'​െൻറ ഫസ്​റ്റ്​ ലുക്ക് പോസ്​റ്റർ ഐശ്വര്യ ലക്ഷ്മി ത​െൻറ പിറന്നാൾ ദിനത്തില്‍ ഫേസ്​ബുക്കിലൂടെ പുറത്തിറക്കി. 'ദേവിക +2 ബയോളജി', 'അവിട്ടം' എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാര്‍ ആണ്​ സംവിധായകൻ.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസി​െൻറ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം ജോയല്‍ ജോജിയാണ്​.

അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, എഡിറ്റിങ്​-മുഹ്സിൻ പിഎം, സംഗീതം- രജത്ത് പ്രകാശ്, മാത്തൻ, കല- രാജേഷ് പി. വേലായുധൻ, ലൈൻ പ്രൊഡ്യൂസർ- ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍-സമന്ത്യക് പ്രദീപ്, സൗണ്ട്-വിഷ്ണു പി.സി, അരുണ്‍ എസ്. മണി, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്. നവംബർ 15ന് പാലക്കാട്‌ ചിത്രീകരണം തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movie newsMalayalam movie archana 31 not outaiswarya lakshmi
News Summary - Archana 31 Not Out- First look pastor released
Next Story