Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആര്യയും റാഷി ഖന്നയും ഒരുമിക്കുന്ന അരൺമ​നൈ 3; പേടിപ്പെടുത്തുന്ന ട്രെയിലർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ
cancel

ആര്യയും റാഷി ഖന്നയും ഒരുമിക്കുന്ന അരൺമ​നൈ 3; പേടിപ്പെടുത്തുന്ന ട്രെയിലർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ

text_fields
bookmark_border

ആര്യയും റാഷി ഖന്നയും പ്രധാനവേഷങ്ങളിലെത്തുന്ന അരൺമനൈ 3 അടുത്ത മാസം തിയറ്ററുകളിലേക്ക്​. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തി​െൻറ പേടിപ്പെടുത്തുന്ന ട്രെയിലർ അണിയറപ്രവർത്തകർ ഇന്ന്​ പുറത്തുവിട്ടു. സുന്ദർ സിയാണ് കഥ, തിരക്കഥ,​ സംവിധാനം നിർവഹിച്ചിരിക്കുന്നത്​. 2014ലും 2016ലുമായി ഇറങ്ങിയ ചിത്രത്തി​െൻറ ആദ്യ രണ്ട്​ ഭാഗങ്ങൾ തമിഴ്​നാട്ടിൽ വലിയ വിജയമായിരുന്നു. മൂന്നാം ഭാഗവും അത്​ ആവർത്തിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

മനോബാല, യോഗി ബാബു, സതീഷ്, സാക്ഷി അഗർവാൾ, ഖുശ്‌ബു, കോവൈ സരള എന്നിവർക്കൊപ്പം സുന്ദർ സിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ആദ്യ രണ്ട്​ ഭാഗങ്ങളിൽ കേന്ദ്ര കഥാപാത്രമായിരുന്ന ആൻഡ്രിയയും അരൺമനൈ 3ൽ കടന്നുവരുന്നുണ്ട്​. അന്തരിച്ച നടൻ വിവേകി​െൻറ അവസാന ചിത്രം കൂടിയാണിത്​.

ഛായാഗ്രഹണം യു കെ സെന്തില്‍ കുമാര്‍, സംഗീതം സത്യ സി, എഡിറ്റിംഗ് ഫെന്നി ഒലിവര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, ദളപതി ദിനേശ്, പ്രദീപ് ദിനേശ്, നൃത്തസംവിധാനം ബൃന്ദ, ദിനേശ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aranmanai 3 Official Trailer Starring Arya and Raashi Khanna Sundar C
Next Story