Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആടുജീവിതം ക്രൂവിനൊപ്പം എ.ആർ റഹ്മാൻ മരുഭൂമിയിൽ; വിഡിയോ പുറത്ത്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightആടുജീവിതം ക്രൂവിനൊപ്പം...

ആടുജീവിതം ക്രൂവിനൊപ്പം എ.ആർ റഹ്മാൻ മരുഭൂമിയിൽ; വിഡിയോ പുറത്ത്

text_fields
bookmark_border
Listen to this Article

സിനിമ ആസ്വാദകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന സ്റ്റില്ലുകൾക്കും അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.

നീണ്ട മുപ്പത് വർഷങ്ങൾക്കു ശേഷം ഇസൈ പുയൽ എ.ആർ റഹ്മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്ന എന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്. മോഹൻലാൽ ചിത്രം യോദ്ധയാണ് റഹ്മാന്റെ സംഗീതത്തിൽ പുറത്തുവന്ന അവസാന മലയാള സിനിമ.

എ.ആർ.റഹ്മാൻ സിനിമയുടെ ലൊക്കേഷനിൽ എത്തിയ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാലിപ്പോൾ അദ്ദേഹത്തിന്റെ സന്ദർശന വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. ജോർദാനിലെത്തിയ എ.ആർ റഹ്മാൻ നാല് മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് മരുഭൂമിയിൽ ക്രൂവിനൊപ്പം ചേർന്നത്. രണ്ട് ദിവസം മരുഭൂമിയിൽ തങ്ങിയ റഹ്മാൻ അറബിക് സംഗീതത്തെ കുറിച്ചും മറ്റും കൂടുതൽ അറിയാൻ അവിടെയുള്ള സാധരണക്കാരുമായും ഇടപഴകി. എന്തായാലും അണിയറപ്രവർത്തകർക്ക് റഹ്മാന്റെ എൻട്രി ഏറെ ആവേശം പകർന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadujeevitham MoviePrithviraj SukumaranBlessyAR Rahman
News Summary - AR Rahman Visits The Set of Aadujeevitham Prithviraj Sukumaran Blessy
Next Story