Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴിൽ സംസാരിക്കൂ', അവാർഡ് ഷോയിൽ ഭാര്യയോട് റഹ്മാൻ-വിഡിയോ

text_fields
bookmark_border
തമിഴിൽ സംസാരിക്കൂ, അവാർഡ് ഷോയിൽ ഭാര്യയോട് റഹ്മാൻ-വിഡിയോ
cancel

അവാർഡ് ഷോയിൽ ഭാര്യയോട് തമിഴിൽ സംസാരിക്കാൻ പറഞ്ഞ് എ.ആർ റഹ്മാൻ. ഹിന്ദിയിലല്ല തമിഴിൽ സംസാരിക്കുവെന്നാണ് അദ്ദേഹം ഭാര്യയോട് പറഞ്ഞത്. അവാർഡ് ഷോയുടെ അവതാരിക എ.ആർ റഹ്മാന്റെ ഭാര്യ സൈറയേയും സ്റ്റേജിലേക്ക് ക്ഷണിച്ചിരുന്നു. ഭാര്യ സൈറ തന്റെ അഭിമുഖങ്ങൾ നിരവധി തവണ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ത​ന്റെ ശബ്ദത്തോടുള്ള ഇഷ്ടം കൊണ്ടാണ് അവർ അഭിമുഖങ്ങൾ വീണ്ടും വീണ്ടും കാണുന്നതെന്ന് എ.ആർ റഹ്മാൻ പറഞ്ഞിരുന്നു. ഇതിനോടുള്ള അദ്ദേഹത്തിന്റെ ഭാര്യ സൈറയുടെ പ്രതികരണം അവതാരകൻ തേടിയിരുന്നു.


ഭാര്യ പ്രതികരിക്കാൻ ഒരുങ്ങുമ്പോഴാണ് ഹിന്ദിയിൽ സംസാരിക്കരുത് തമിഴിൽ പറയണമെന്ന് റഹ്മാൻ പറഞ്ഞത്. തുടർന്ന് സംസാരിച്ച സൈറ താൻ തമിഴ് സംസാരിക്കുന്നതിൽ വിദഗ്ധയല്ലെന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു. റഹ്മാന്റെ ശബ്ദം തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് അതിനാലാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ വീണ്ടും കാണുന്നതെന്നും അവർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AR Rahman asks his wife Saira Banu not to speak in Hindi, tells her to talk in Tamil at event
Next Story