സംവിധായകനും അഭിനേതാക്കളും പുതുമുഖങ്ങൾ; 'അപ്സര' ഒടിടിയിൽ സ്ട്രീമിങ്ങ് തുടങ്ങി
text_fieldsപുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്‌ണൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം അപ്‌സര ഒടിടിയിൽ റിലീസ് ചെയ്‌തു. സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്‌തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ശ്യാം തന്നെയാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.
100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ അലൻ ചെറമ്മൽ, ശരത് വിഷ്‌ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് കെ ചന്ദ്രൻ, ബോബി, മൂന്നാർ സുബ്രമണ്യൻ, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സാമുവൽ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ശ്യാം കൃഷ്ണൻ ചിത്രത്തിൽ രണ്ടു പാട്ടുകൾക്ക് സംഗീസ സംവിധാനം ചെയ്തിട്ടുണ്ട്, ഗാനങ്ങൾ ഇതിനോടകം സോഷ്യൻ മീഡിയിയിൽ വൈറലായിരുന്നു. ജയകുമാർ ചെങ്ങമനാട്, ബാൽ ആന്‍റണി പാപ്പു സന്തൂപ് നാരായൺ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

