Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അപ്‌സര'; സര്‍വൈവല്‍ ത്രില്ലറുമായി പുതുമുഖ സംവിധായകൻ

text_fields
bookmark_border
അപ്‌സര; സര്‍വൈവല്‍ ത്രില്ലറുമായി പുതുമുഖ സംവിധായകൻ
cancel
Listen to this Article

പുതുമുഖങ്ങളെ അണിനിരത്തി നവാ​ഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം അപ്സരയുടെ ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ പ്രശസ്തനായ സെന്ന ഹെ​ഗ്ഡയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണവും എഡിറ്റിം​ഗും ശ്യാം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

100 സ്റ്റോറീസിന്റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, അലൻ ചേറമ്മേൽ, ശരത് വിഷ്ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സം​ഗീതം സാമുവൽ എബി, ​ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു, പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ചന്ദ്രൻ, ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്, മേക്കപ്പ് സുരേഷ് ചെമ്മനാട് എന്നിവരാണ് ചിത്രത്തിൽ പങ്കാളികളായിരിക്കുന്നത്, ചിത്രം ഒടിടി റിലീസ് ആയിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apsara Movie By new comer shyam krishnan
Next Story