'അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsരാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന "അപ്പൊസ്‌തലന്മാരുടെ പ്രവൃത്തികൾ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 1995-2022 കാലഘട്ടത്തിലെ കഥപറയുന്ന ചിത്രം ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്.
സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു.അനിൽ പനച്ചൂരാൻ, സന്തോഷ് പേരാളി, കെ സി അഭിലാഷ്, രാഹുൽ കൃഷ്ണ എന്നിവരുടെ വരികൾക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു.ഗായകർ-ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാൽ, ഇഷാൻ ദേവ്, ജോസ് സാഗർ, അൻവർ സാദിഖ്. ലിജു രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒമ്പതു ആക്ഷൻ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.