അപൂർവ്വ പുത്രന്മാർ ഒ.ടി.ടിയിൽ
text_fieldsഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പന്‍റെയും, അതിനു വിപരീത സ്വഭാവമുള്ള രണ്ട് ആൺമക്കളുടേയും കഥ പറയുന്ന അപൂർവ പുത്രന്മാർ ഒ.ടി.ടിയിലെത്തി. തികച്ചും നർമ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്.
ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങൾ കാരണം ചിത്രത്തിന്‍റെ പ്രദർശനം നിർത്തേണ്ട സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ പ്രേക്ഷകർക്ക് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.
രജിത്ത് ആർ.എൽ, ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ് നിർമിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് അശോകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശിവ അഞ്ചൽ, സജിത്ത് എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയത്. ഛായാഗ്രഹണം ഷെന്റോ വി ആന്റോയും എഡിറ്റിങ് ഷബീർ സഇദും സംഗീതം റെജിമോനും മലയാളി മങ്കീസും ചേർന്നാണ് നിർവഹിക്കുന്നത്. ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട് എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

